Skip to main content

ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിയമനത്തിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥിക്കൾക്കായി അഭിമുഖം നടത്തും. പ്രായപരിധി 18-41. രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യതകൾപ്ലസ്ടുഡി.ഫാംഫാർമസി കൗൺസിൽ രജിസ്ട്രേഷൻരണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 26 (വൈകീട്ട് 5 മണി വരെ). ഇന്റർവ്യു തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളജിന്റെ വെബ്സൈറ്റിൽ (www.gmckollam.edu.in.) പ്രസിദ്ധീകരിക്കും. അപേക്ഷകർ അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ആയതിന്റെ പകർപ്പുകളും സഹിതം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0474-2575050.

പി.എൻ.എക്സ് 1135/2025

date