നടപ്പാതകള്‍ കേന്ദ്രികരിച്ചുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം: കണയന്നൂര്‍ താലൂക്ക് വികസന സമിതി യോഗം
നടപ്പാതകള്‍ കേന്ദ്രീകരിച്ചുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് കണയന്നൂര്‍ താലൂക്ക് വികസന സമിതി. കലൂര്‍, കത്രിക്കടവ്, പുല്ലേപ്പടി ജംഗ്ഷന്‍, തമ്മനം റോഡ്, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ റോഡ് എന്നിവിടങ്ങളില്‍ നടപ്പാതകള്‍ കയ്യേറി പ്രവര്‍ത്തിക്കുന്ന അനധികൃത കടകള്‍ക്ക് എതിരെ നടപടി വേണമെന്നായിരുന്നു സമിതി ആവശ്യമുയര്‍ന്നത്.
മരട് മുന്‍സിപ്പാലിറ്റി മുതല്‍ കാളത്തറ സ്‌കൂള്‍ വരെ ഉള്ള സ്ഥലങ്ങളിലെ കയ്യേറ്റങ്ങളും തൃപ്പൂണിത്തുറ കിഴക്കേകോട്ടയിലുള്ള അനധികൃത ഓട്ടോറിക്ഷ പാര്‍ക്കിംഗും ഒഴിപ്പിക്കണം. തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ പരിധിയിലെ പുതുശ്ശേരി റോഡിലും സമീപപ്രദേശങ്ങളിലുമുള്ള രൂക്ഷമായ കൊതുകുശല്യം ഇല്ലാതാക്കാന്‍ അടിയന്തിരമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും ആവശ്യം യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.മഴക്കാലത്തിന് മുന്നോടിയായി സ്ലാബുകളും കാനകളും വൃത്തിയായി പരിപാലിക്കാന്‍ എടുക്കേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്തു.
എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലും സമീപപ്രദേശങ്ങളിലും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം അടിയന്തിരമായി പരിഹരിക്കാന്‍ ജല അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.
ചമ്പക്കര പാലം മുതല്‍ ഒഇന്‍ വരെയുള്ള പ്രദേശത്ത് പകല്‍ സമയങ്ങളിലും തെരുവുവിളക്കുകള്‍ കത്തിക്കിടക്കുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. തഹസില്‍ദാര്‍ ഡി. വിനോദിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന വികസന സമിതി യോഗത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു.
- Log in to post comments