എസ്പൊയര്‍ 2025 തൊഴില്‍മേള ഇന്ന് ( 15)
മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
കേരള വിനോദസഞ്ചാര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റ്യൂട്ടില്‍ എസ്പൊയര്‍ 2025 തൊഴില്‍മേള ഇന്ന് ( മാര്‍ച്ച് 15 ) നടക്കും . കേരളത്തിലെ 13 ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെയും പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന തൊഴില്‍മേള രാവിലെ 9 30 ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകും.
ചടങ്ങില്‍ ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു മുഖ്യപ്രഭാഷണം നടത്തും. കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍, കൗണ്‍സിലര്‍ നഷീദ സലാം, ടൂറിസം വകുപ്പ് അഡീഷണല്‍ സെക്രട്ടറിയും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡി. ജഗദീശ്, കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ എസ്.ഗിരീഷ് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡേവിഡ് പത്താടന്‍, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ജോസ് പ്രദീപ്, ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments