അറിയിപ്പുകൾ
ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്
തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രത്തില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സില്‍ ഒരു വര്‍ഷം, ആറുമാസം, മൂന്നുമാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റേണ്‍ഷിപ്പോടുകൂടി റെഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഫോണ്‍ : 7994926081
*ഈ ടെന്‍ഡര്‍ നടപടികളുടെ വിവരങ്ങള്‍ അറിയാം*
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2004 25 വാര്‍ഷിക പദ്ധതിയിലെ വിവിധ പൊതുമരാമത്ത് പ്രവര്‍ത്തികളുടെ നടപടികളുടെ വിശദവിവരങ്ങള്‍ www.lsg.kerala.gov.in, www.etenders.kerala.gov.in എന്നീ വെബ്സൈറ്റുകളിലും, പ്രവര്‍ത്തി ദിവസങ്ങളില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നിന്നും അറിയാവുന്നതുമാണ്.
*നിയമനം*
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ വര്‍ക്കിങ് വുമണ്‍ ഹോസ്റ്റലില്‍
വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ഹോസ്റ്റല്‍ വാര്ഡന് , കാഷ്വല്‍ സ്വീപ്പര്‍ ( ഇടപ്പള്ളി), കാഷ്വല്‍ സ്വീപ്പര്‍ (കാക്കനാട്) എന്നീ തസ്തികളിലാണ് ഒഴിവ്. താല്പര്യമുള്ളവര് ഏപ്രില്‍ 11 വെള്ളിയാഴ്ച എറണാകുളം ഡിവിഷന് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. എറണാകുളം ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. kshbekmdn@gmail.com എന്ന മെയില്‍ ഐഡിയിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
ഫോണ്‍ - 0484 2369059
വനിത കമ്മീഷന് അദാലത്ത് ഇന്ന് (15)*
കേരള വനിത കമ്മീഷന് എറണാകുളം ജില്ലാ അദാലത്ത് ഇന്ന് ( മാര്‍ച്ച് 15 ) നടക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും .
*സീനിയര്‍ മാനേജര്‍ തസ്തികളില്‍ നിയമനം*
എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (എച്ച്. ആര്) തസ്തികയില്‍ സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും എംബിഎ ( പേഴ്സണല്‍ /എച്ച്. ആര് ) അല്ലെങ്കില്‍ എം എസ് ഡബ്ലിയു, നിയമ ബിരുദം, എച്ച് ആര് മാനേജ്മെന്റില്‍ 13 വര്‍ഷത്തെ ജോലി പരിചയം തുടങ്ങി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18നും 45 നും മധ്യേ. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 21 ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
- Log in to post comments