Post Category
*ഫെൻസിങ് ചാമ്പ്യൻഷിപ്പ് - അസ്‌മിത ലീഗ് മൂന്നാം ഘട്ടത്തിന് തുടക്കം
കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ കീഴിൽ നടത്തുന്ന ഖേലോ ഇന്ത്യ ഗെയിംസിന്റെ ഭാഗമായി ദേശിയ ഫെൻസിങ് ചാമ്പ്യൻഷിപ്പ് - അസ്‌മിത ലീഗിന്റെ മൂന്നാം ഘട്ടം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.
എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കേരള ഫെൻസിങ് അസോസിയേഷന്റെ നേത്യത്വത്തിൽ മാർച്ച് 18 വരെ ആണ് മത്സരം നടക്കുന്നത്. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ നാനൂറിലധികം കായികതാരങ്ങൾ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിൽ അഡ്വ. പി.വി ശ്രീനിജിൻ എം.എൽ.എ അധ്യക്ഷനായി. ഐ.ജി സേതുരാമൻ മുഖ്യ അഥിതിയായി. കൊച്ചിൻ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എ ശ്രീജിത്ത്, കേരള ഫെൻസിങ് അസോസിയേഷൻ പ്രസിഡന്റ് ഒ.കെ വിനീഷ്, സെക്രട്ടറി മുജീബ് റഹ്മാൻ, ട്രഷറർ ഡെന്നി തോമസ്, എസ്.എ.എസ് നവാസ് എന്നിവർ സംസാരിച്ചു.
date
- Log in to post comments