ലഹരി മരുന്ന്: 20 ദിവസത്തിനിടെ പൊലീസ് പിടിയിലായത് 333 പേര്‍
ലഹരി മരുന്ന് കടത്തും വിപണനവും ഉപയോഗവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ നിന്നും കഴിഞ്ഞ 20 ദിവസത്തിനിടെ പൊലീസ് പിടികൂടിയത് 333 പേരെ. 2025 ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 12 വരെയുള്ള കണക്കാണിത്. ലഹരി കണ്ടെത്തുന്നതിനായി പൊലീസ് ആരംഭിച്ച സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് ഇവര്‍ പിടിയിലായത്. ലഹരിയുമായി ബന്ധപ്പെട്ട് 328 കേസുകളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. 123 കിലോ കഞ്ചാവ്, 196 ഗ്രാം എം.ഡി.എം.എ, 122 ഗ്രാം മെത്താഫെറ്റാമൈന്‍, 9.2 ഗ്രാം ഹാഷിഷ് ഓയില്‍, ലഹരിക്കായി ഉപയോഗിക്കുന്ന വേദന സംഹാരി ട്രമഡോള്‍ ടാബ്‌ലറ്റ് (Pyeevon Spas Plus capsule tablets contains Tramadol HCI) 148.75 ഗ്രാം, ആല്‍പ്രസോളം (Alprapal capsule tablet contains Alprazolam tablets IP 0.5 mg) 11.78 ഗ്രാം എന്നിവയാണ് ഈ കാലയളവില്‍ പൊലീസിന്റെ നേതൃത്വത്തില്‍ പിടികൂടിയതെന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി അറിയിച്ചു.
- Log in to post comments