Skip to main content

ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

എടക്കളത്തൂര്‍ ശ്രീകൃഷ്ണ വിലാസം എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി നിര്‍വ്വഹിച്ചു. തോളൂര്‍ പഞ്ചായത്ത് ശുചിത്വ മിഷന്റെ സഹകരണത്തോടെ 2023-24 വാര്‍ഷിക പദ്ധതി പ്രകാരം 4.5 ലക്ഷം രൂപ ചെലവഴിച്ചാണ് ടോയലറ്റ് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീന വില്‍സണ്‍ അധ്യക്ഷത വഹിച്ചു.
 
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ രഘുനാഥന്‍, സരസമ്മ സുബ്രഹ്മണ്യന്‍, കെ.ആര്‍ സൈമണ്‍, ഷീന തോമസ്, ഷൈലജ ബാബു, പ്രധാനധ്യാപിക പി. സിന്ധു, പി.ടി.എ പ്രസിഡന്റ് ടി.കെ അജിതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date