Skip to main content

ഉപഭോക്തൃ അവകാശദിനാചരണം സംഘടിപ്പിച്ചു

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപഭോക്തൃ അവകാശദിനാചരണം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് അഡ്വ ഡി ബി ബിനു ഉദ്ഘാടനം ചെയ്തു. 

 

തൃക്കാക്കര ഭാരത മാതാ കോളേജിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. ലിസി കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. സുസ്ഥിരമായ ജീവിതശൈലിയിലേക്കുള്ള ശരിയായ മാറ്റം എന്ന വിഷയത്തിൽ സംസ്ഥാന ഉപഭോക്തൃ സംരക്ഷണ കൗൺസിൽ അംഗം അഡ്വ. ജെ സൂര്യ സെമിനാർ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ലോക ഉപഭോക്തൃ അവകാശദിനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ക്വിസ് മത്സരവും വിജയികൾക്ക് സമ്മാനദാനവും നടത്തി. 

 

ജില്ലാ സപ്ലൈ ഓഫീസർ ടി സഹീർ, സംസ്ഥാന ഉപഭോക്തൃ സംരക്ഷണ കൗൺസിൽ അംഗം അനിത സുനിൽ, കണയന്നൂർ താലൂക്ക് സപ്ലൈ ഓഫീസർ മെറീന ജോൺ എന്നിവർ സംസാരിച്ചു.

date