Skip to main content

ഏലൂർ നഗരസഭയെ വയോജന സൗഹൃദ നഗരസഭയായി പ്രഖ്യാപിച്ചു

ഏലുർ നഗരസഭയെ വയോജന സൗഹൃദ നഗരസഭയായി പ്രഖ്യാപനം മന്ത്രി പി രാജീവ് നിർവഹിച്ചു. ഏലൂരിൽ വയോജനോത്സവത്തിന്റെ ഭാഗമായി നടന്ന കലാകായിക മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും സമാപന സമ്മേളനം ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന കലാകായിക മത്സരങ്ങളിൽ 500 ലധികം പേർ പങ്കെടുത്തു.

 

നഗരസഭ ടൗൺ ഹാളിലും ഹയർസെക്കൻഡറി സ്കൂളിലുമായാണ് മത്സരങ്ങൾ നടന്നത്. നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ് സ്ഥിരം സമിതി അധ്യക്ഷന്മാർ കൗൺസിലർമാർ ബയോ മിത്രം കോ ഓഡിനേറ്റർ ശ്രുതി തുടങ്ങിയവർ പങ്കെടുത്തു.

date