Skip to main content

എളവള്ളി വ്യാപാരഭവൻ റോഡ് തുറന്നു കൊടുത്തു

എളവള്ളി ഗ്രാമപഞ്ചായത്തിലെ പറക്കാട് അഞ്ചാം വാർഡ് വ്യാപാരഭവൻ റോഡ് കോൺക്രീറ്റിങ് പ്രവൃത്തികൾ പൂർത്തീകരിച്ച് തുറന്നു കൊടുത്തു. റോഡിൻ്റെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ജിയോ ഫോക്സ് നിർവഹിച്ചു. ധനകാര്യ കമ്മീഷൻ ഗ്രാൻഡിൽനിന്നും 5 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിൻ്റെ കോൺക്രീറ്റിംഗ് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. റോഡിൻ്റെ രണ്ടാംഘട്ടം പ്രവർത്തനങ്ങൾക്കായി ഈ വർഷം 4 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

 ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ് അധ്യക്ഷയായി. ജനപ്രതിനിധികളായ ടി സി മോഹനൻ, സനിൽ കുന്നത്തുള്ളി, സി ഡി എസ് ചെയർപേഴ്സൺ ഷീലാമുരളി തുടങ്ങിയവർ സംസാരിച്ചു.

date