Skip to main content

അന്തിമഹാകാളൻകാവ് വേല : അവലോകന യോഗം ചേർന്നു

അന്തിമഹാകാളൻകാവ് വേലയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കെ രാധാകൃഷ്ണൻ എം പി യുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.  വേലയുടെ നടത്തിപ്പിന് സാങ്കേതിക തടസ്സങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് നീക്കുമെന്ന് എം പി അറിയിച്ചു. മുന്നൊരുക്കങ്ങൾ സംബന്ധിച്ച്  വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി എം പി ചർച്ച നടത്തി. സർക്കാർ  നടത്തിയ മുന്നൊരുക്കങ്ങൾ വേലക്കമ്മിറ്റിയെ എം പി അറിയിച്ചു.

വളണ്ടിയേഴ്‌സ് വിസിറ്റിംഗ് കാർഡ് നൽകുമ്പോൾ കൃത്യത ഉറപ്പ് വരുത്തണമെന്നും വേല സുഗമമായി നടത്താൻ ദേശക്കാരുടെ സഹായ സഹകരണം വേണമെന്നും കെ. രാധാകൃഷ്ണൻ എം പി പറഞ്ഞു.

യു ആർ പ്രദീപ് എം എൽ എ, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം കെ പത്മജ, വൈസ് പ്രസിഡൻ്റ് എച്ച് ഷലീൽ ഡി വൈ എസ് പി സന്തോഷ് സി ആർ, ചേലക്കര സി ഐ സതീഷ് കുമാർ, വേല കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ സുനിൽ പി ആർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തഹസിൽദാർ രാജേഷ് എം  സ്വാഗതം ആശംസിച്ചു.

date