Post Category
ആനാട്, പനവൂര്‍ പഞ്ചായത്തുകളില്‍ റോഡ് നവീകരണത്തിന് 77.24 ലക്ഷം
വാമനപുരം മണ്ഡലത്തിലെ ആനാട്, പനവൂര്‍ പഞ്ചായത്തുകളിലെ റോഡുകളുടെ നവീകരണത്തിനായി 77.24 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡി.കെ. മുരളി എം.എല്‍എ അറിയിച്ചു. എം എൽ എ യുടെ ആസ്തി വികസന പദ്ധതി പ്രകാരമാണ് റോഡുകൾ നവീകരിക്കാൻ ഉത്തരവായത്.
ആനാട് പഞ്ചായത്തിലെ ചുള്ളിമാനൂര്‍ - എല്‍.എം എല്‍ പി എസ് നട - വഞ്ചുവം റോഡ് (39.77 ലക്ഷം), വാലിക്കാണം - കുന്നില്‍ റോഡ് കലുങ്ക് നിര്‍മാണം ഉള്‍പ്പെടെ (10 ലക്ഷം), പനവൂര്‍ പഞ്ചായത്തിലെ കരിക്കുഴി-തുറുവേലി വട്ടറത്തല റോഡ് (17.47 ലക്ഷം), നിരപ്പില്‍ - വരമ്പശേരി - ചൊര്‍ണോട് റോഡ് (10 ലക്ഷം) എന്നിവ നവീകരിക്കുന്നതിനാണ് ഭരണാനുമതിയായിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് എൽ.എസ് ജി.ഡി വിഭാഗം മുഖേന ടെണ്ടർ നടപടികൾ പൂർത്തിയാക്കി അടുത്ത മാസത്തോടെ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാകുമെന്ന് എംഎല്‍എ അറിയിച്ചു.
date
- Log in to post comments