Skip to main content

പുരസ്‌കാര വിതരണം

കുടുംബശ്രീ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി-ചെറുകഥ-ഉപന്യാസ മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്‌കാര വിതരണം മാസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ മാർച്ച് 18ന്  വൈകിട്ട് 5 മണിക്ക് നടക്കും. തദ്ദേശ സ്വയംഭരണഎക്സൈസ്പാർലമെന്ററികാര്യ വകുപ്പു മന്ത്രി എം ബി രാജേഷ് അവാർഡുകൾ വിതരണം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമഏകോപിത തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവുകുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ  എച്ച് ദിനേശൻകുടുംബശ്രീ ഐ എഫ് ഡയറക്ടർ കെ എസ് ബിന്ദുകുടുംബശ്രീ ഗവേർണിങ് ബോഡി അംഗങ്ങളായ ഗീത നസീർസ്മിത സുന്ദരേശൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.   

പി.എൻ.എക്സ് 1171/2025

date