Post Category
ബഡ്‌സ് റീഹാബിലിറ്റേഷൻ സെൻറർ ഉദ്ഘാടനം
കുടുംബശ്രീയുടെ നേതൃത്വത്തിൽ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി ആനക്കയം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. 34 കുട്ടികളാണ് ഇതുവരെ സ്ഥാപനത്തിൽ അഡ്മിഷൻ എടുത്തിട്ടുള്ളത്. ഒരു ടീച്ചറും, അസിസ്റ്റൻറ് ടീച്ചർ, ആയ എന്നിവരാണ് റിഹാബിലിറ്റേഷൻ സെന്ററിലെ ഉദ്യോഗസ്ഥർ. പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ കുട്ടികൾക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും സജ്ജമാണ്.
ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബി.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു. മൂസ്സ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അനിത മണികണ്ഠൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം അബ്ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments