Skip to main content

കൊച്ചി കോര്‍പ്പറേഷന്‍ ഡിവിഷന്‍ 66ല്‍ ശുചീകരണം സംഘടിപ്പിച്ചു

കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ 66ല്‍ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശുചീകരണ പരിപാടി സംഘടിപ്പിച്ചു.ഡിവിഷന്‍ കൗണ്‍സിലര്‍ സുധ ദിലീപ് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന് 

മുന്നോടിയായി ഡിവിഷനിലെ വ്യാപാരി വ്യവസായികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, തൊഴിലാളി സംഘടനകള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍, നഗരസഭ ആരോഗ്യ വിഭാഗം തൊഴിലാളികള്‍, ് തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കുചേര്‍ന്നു. 

ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി റോഡില്‍ ഇരുവശങ്ങളിലെയും മാലിന്യങ്ങള്‍ തരംതിരിച്ച് നീക്കം ചെയ്തു. 

കൊച്ചി നഗരസഭയും ഹരിത കേരള മിഷനും ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എ തോമസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.എന്‍ വിമല്‍ കുമാര്‍, എന്‍.എസ് ഉമേഷ്, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ സംഘടനാ ഭാരവാഹികള്‍, ഹരിത കേരള റിസോഴ്‌സ് പേഴ്‌സണ്‍ നിസ്സാ നിഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

 

date