അറിയിപ്പുകൾ
സാമൂഹ്യ പ്രത്യാഘാത പഠനം: ഏജന്‍സികളെ ക്ഷണിക്കുന്നു
എറണാകുളം ജില്ലയില്‍ പൊന്നുംവില പദ്ധതികളുടെ സ്ഥലമേറ്റെടുപ്പ് നടപടികളുമായി ബന്ധപെട്ട് സാമൂഹ്യ പ്രത്യാഘാത വിലയിരുത്തല്‍ പഠനം നടത്തുന്നതിന് ഏജന്‍സികളെ തിരഞ്ഞെടുക്കുന്നു. എംപാനല്‍ ചെയ്യുന്നതിന് യൂണിവേഴ്സിറ്റി/കോളേജ്/ വകുപ്പ്/സ്വകാര്യ സര്‍വ്വേ സ്റ്റഡി ഏജന്‍സികള്‍ എന്നിവര്‍ മാര്‍ച്ച് 28നു മുന്‍പായി താല്പര്യപത്രം സമര്‍പ്പിക്കേണ്ടതാണ്.
ഇപ്പോള്‍ എംപാനല്‍ ചെയ്തിട്ടുള്ളവരില്‍ തുടരുവാന്‍ താല്പര്യമുള്ളവരും ഇതിലേക്കായി താത്പര്യപത്രം സമര്‍പ്പിക്കേണ്ടതാണ്. വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമായിരിക്കും ഏജന്‍സികളെ തിരഞ്ഞെടുക്കുക. സര്‍ക്കാര്‍ ഉത്തരവ്, അപേക്ഷാഫോം, യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവ ജില്ലാ കളക്ടറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ernakulam.nic.in ല്‍ ലഭ്യമാണ്. താത്പര്യപത്രം സമര്‍പ്പിക്കേണ്ട വിലാസം : ഡെപ്യൂട്ടി കളക്ടര്‍, കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കാക്കനാട് - 682030
അപേക്ഷ ക്ഷണിച്ചു
എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് മുഖേന 16/08/1999 മുതല്‍ 31/12/2003 വരെയുള്ള കാലയളവില്‍ താല്‍ക്കാലികമായി നിയമനം ലഭിച്ച് സര്‍ക്കാര്‍ സര്‍വ്വീസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡ്, കോര്‍പ്പറേഷന്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, കേരള പബ്ലിക് സര്‍വ്വീസസ് കമ്മീഷന്‍ എന്നിവിടങ്ങളില്‍ 179 ദിവസം സേവനം പൂര്‍ത്തിയാക്കിയിട്ടുള്ളതും നാളിതുവരെ സ്ഥിര നിയമനം ലഭിച്ചിട്ടില്ലാത്തവരുമായ ഭിന്നശേഷിക്കാരില്‍ നിന്നും സൂപ്പര്‍ ന്യൂമററി നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ രേഖകള്‍ സഹിതം അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് 2025 മാര്‍ച്ച് 31 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് swdkerala@gmail.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
- Log in to post comments