എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനാട്ടമി എ.ഐ ശില്പശാല നാളെ (20)
എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനാട്ടമി വിഭാഗത്തിൽ നാളെ (വ്യാഴം 20) ആരോഗ്യ മേഖലയിൽ നിർമ്മിത ബുദ്ധി സംബന്ധിച്ചു ശില്പശാലയും ക്ലാസും നടത്തും. ആശുപത്രി അനാട്ടമി വിഭാഗത്തിന്റേയും, രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് & ടെക്നോളജി വിഭാഗത്തിലെ ഡോ.രഞ്ജു എസ് കർത്ത, ഐ.ഐ.ഐ.ടി ഹൈദരാബാദ് പ്രൊഫസർ ഡോ. സി.കെ രാജു, എന്നിവരുടെ നേതൃത്വത്തിലുമാണ് ക്ലാസുകൾ. ആരോഗ്യ മേഖലയിലെ നൂതന ചികിത്സാരീതികളും ഗവേഷണവും എങ്ങനെയെല്ലാം ഉപകാരപ്രദമാക്കാം എന്ന വിഷയം സംബന്ധിച്ചും എ.ഐ യുമായി ബന്ധപ്പെട്ട ടൂൾസിന്റെ ശില്പശാലയും ഉണ്ടാകും. ആരോഗ്യ സംരക്ഷണത്തിലും, മെഡിക്കൽ വിദ്യാഭ്യാസത്തിലും എ.ഐ യുടെ അടിസ്ഥാനങ്ങൾ, ക്ലിനിക്കൽ തീരുമാനങ്ങൾക്കും വ്യക്തിഗത പഠനത്തിനുമുള്ള എ.ഐ ടൂളുകൾ, മെഡിക്കൽ വിദ്യാഭ്യാസത്തിലെ എ.ഐ ആപ്ലിക്കേഷനുകളുടെ പ്രകടനങ്ങൾ എന്നിവയാണ് ശില്പശാല യുടെ പ്രധാന ലക്ഷ്യങ്ങൾ എന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു. രാവിലെ 9 മുതൽ 4 വരെയാണ് എ.ഐ ക്ലാസുകൾ.
- Log in to post comments