ജില്ലാ ശുചിത്വമിഷനിൽ ഡെപ്യൂട്ടേഷൻ നിയമനം
തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി നോക്കി വരുന്നവരും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താൽപര്യമുള്ളവരുമായ ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (ഐ.ഇ.സി) തസ്തികയിൽ വയനാട് ജില്ലയിൽ നിലവിലുള്ള ഒരു ഒഴിവിലേക്കും അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) തസ്തികയിൽ തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ജില്ലകളിൽ നിലവിലുള്ള ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. താൽപര്യമുള്ള അപേക്ഷകർ കെ.എസ്.ആർ പാർട്ട് (1) റൂൾ 144 പ്രകാരമുള്ള അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ഏപ്രിൽ 5 നു മുൻപായി എക്സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്സ്, നാലാം നില, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം – 695033 വിലാസത്തിൽ ലഭ്യമാകും വിധം നേരിട്ടോ തപാലിലോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് : www.suchitwamission.org, ഇമെയിൽ : sanitation.sm@kerala.gov.in, www.sanitation.kerala.gov.in, sanitationkerala@gmail.com, ഫോൺ : 0471 – 2316730, 2319831, 2312730.
പി.എൻ.എക്സ് 1217/2025
- Log in to post comments