Skip to main content

ഡി.ടി.പി.സിയില്‍ മാനേജര്‍ നിയമനം

 

 

പാലക്കാട് ഡി.ടി.പി.സിയില്‍ മാനേജര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തും. റവന്യൂ വകുപ്പില്‍  ജൂനിയര്‍ സൂപ്രണ്ട് അല്ലെങ്കില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ തസ്തികയില്‍ കുറയാത്ത പദവിയില്‍ സേവനമനുഷ്ഠിച്ച 60 വയസോ അതില്‍ താഴെയുള്ളവര്‍ക്കോ അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ മതിയായ സര്‍വീസ് രേഖകള്‍ സഹിതമുള്ള അപേക്ഷ ഏപ്രില്‍ മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ നല്‍കണം. ഫോണ്‍: 0491 2538996

date