Post Category
*പോത്ത് കുട്ടി വിതരണം നടത്തി
മരട് നഗരസഭ 2024-25 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് പോത്ത് കുട്ടി വിതരണം നടത്തി. മരട് മൃഗാശുപത്രിയിൽ വെച്ചു നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർ പേഴ്സൺ അഡ്വ രശ്മി സനിൽ അധ്യക്ഷയായി. ക്ഷേമ കാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബി പോൾ, കൗൺസിലർമാരായ ജെയ്നി പീറ്റർ, ചന്ദ്രകലാധരൻ, എ.ജെ. തോമസ്, ഡോ. വിനയ് ഹരിശങ്കർ ലൈവ് സ്റ്റോക് ഇൻസ്പെക്ടർ നീതു ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു
date
- Log in to post comments