Skip to main content

അറിയിപ്പുകൾ

വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു

പൊറ്റമ്മല്‍-പാലാഴി-പുത്തൂര്‍മഠം റോഡില്‍ ബിസി പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 22 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ പെരുമണ്ണ  ബൈപ്പാസ് വഴി കുറ്റിക്കാട്ടൂരിലേക്കും തിരിച്ചും
പോകണം.

കേരള ചുമട്ടുതൊഴിലാളി സ്‌കാറ്റേര്‍ഡ് വിഭാഗം വിവരശേഖരണം 

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് (സ്‌കാറ്റേര്‍ഡ് വിഭാഗം) അംഗങ്ങളായിട്ടുള്ള പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന തൊഴിലാളികള്‍ ശനിയാഴ്ചയ്ക്ക് മുമ്പ് ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.  ഫോണ്‍ :0495-2366380, 9946001747

 

ട്രസ്റ്റി നിയമനം 

കോഴിക്കോട് ജില്ല, വടകര താലൂക്ക് മേമുണ്ട വില്ലേജില്‍പ്പെട്ട കുട്ടോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.  അപേക്ഷകള്‍ ഏപ്രില്‍ 10-ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.  അപേക്ഷ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും, മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്സൈറ്റില്‍ (www.malabardevaswom.kerala.gov.in) ലഭിക്കും. ഫോണ്‍ - 0490 2321818.

അവധികാല കോഴ്സുകള്‍: അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ  കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ പ്ലസ്-ടു യോഗ്യതയുള്ളവര്‍ക്ക് കമ്പൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ എക്കൌണ്ടിംഗ് (യൂസിംഗ് ടാലി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റവെയര്‍) എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം), ഹൈസ്‌ക്കൂള്‍ യോഗ്യതയുള്ളവര്‍ക്ക് പൈത്തണ്‍, വെബ് ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈനിങ്ങ് എന്നീ അവധികാല കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.lbscentre.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കാം. ഇപ്പോള്‍ പരീക്ഷ എഴുതിയവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ - 0495-2720250, 9745208363.

ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തിലെ പ്രോജക്ടുകളായ ബ്ലോക്ക് എഫ്.എച്ച്.യിലെ ഡോക്ടര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും വേതനം നല്‍കല്‍, സിഡിഎംസി  പദ്ധതികളിലേക്ക് വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 

തസ്തിക, ഒഴിവ്, യോഗ്യത, അഭിമുഖ സമയം എന്നീ ക്രമത്തില്‍ 
ഡോക്ടര്‍- രണ്ട്, എം.ബി.ബി.എസ് + ടിസിഎംസി രജിസ്ട്രേഷന്‍.
ഫാര്‍മസിസ്റ്റ്- ഒന്ന്, ഡി.ഫാം + രജിസ്ട്രേഷന്‍.
ലാബ് ടെക്നീഷ്യന്‍- ഒന്ന്, ബിഎസ്.സി/ഡിഎംഎല്‍ടി + പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍.
അഭിമുഖം: മാര്‍ച്ച് 26-ന് ആശുപത്രി ഓഫീസില്‍ രാവിലെ 10 മുതല്‍ ഉച്ച 12 വരെ 

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് - ഒന്ന് എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി, ആര്‍സിഐ രജിസ്ട്രേഷന്‍. 
റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ്- ഒന്ന് -എം.ഫില്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി അല്ലെങ്കില്‍ പിജിഡിആര്‍പി + ആര്‍സിഐ രജിസ്ട്രേഷന്‍.
സ്പീച്ച് തെറാപ്പി - ഒന്ന് - ബിഎഎസ്എല്‍പി + ആര്‍സിഐ രജിസ്ട്രേഷന്‍.
ഫിസിയോതെറാപ്പി - ഒന്ന്- ബിപിടി.
സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ - 1 - ഡി.എഡ് (ഐഡി/എഎസ്ഡി) + ആര്‍സിഐ രജിസ്ട്രേഷന്‍ 
അഭിമുഖം: മാര്‍ച്ച് 26-ന് ആശുപത്രി ഓഫീസില്‍ ഉച്ച 12.30 മുതല്‍ രണ്ട് വരെ. 

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്രവര്‍ത്തി പരിചയം മറ്റു അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ കൊണ്ടുവരണം. ഫോണ്‍ - 0495 2430074.

date