ബാലാവകാശ കമ്മീഷന്‍ സിറ്റിംഗ്; 30 പരാതികള്‍ തീര്‍പ്പാക്കി
കുട്ടികളുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിനായി സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ്കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന സിറ്റിംഗില്‍ 30 പരാതികള്‍ തീര്‍പ്പാക്കി. ആകെ 49 പരാതികളാണ് പരിഗണിച്ചത്. തുടര്‍ നടപടികള്‍ ആവശ്യമായ 16 കേസുകള്‍ കമ്മീഷന്‍ മാറ്റിവെച്ചു.
സ്‌കൂളുകളുമായി ബന്ധപ്പെട്ട പരാതികളാണ് പ്രധാനമായും കമ്മിഷനു ലഭിച്ചത്. സ്‌കൂളുകളിലെ അനധികൃത പണപ്പിരിവ്, സ്‌കൂളുകളുടെ ഫിറ്റ്‌നസ് എന്നിവയില്‍ പരാതികള്‍ ലഭിച്ചു. നിര്‍ബന്ധിത മത പഠനത്തിനായി സ്‌കൂളുകള്‍ നിര്‍ദേശം നല്‍കുന്നതുമായി ബന്ധപ്പെട്ട പരാതി വിശദമായ ഉത്തരവിനായി മാറ്റി വച്ചു.
കടലുണ്ടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ അങ്കണവാടി കെട്ടിടം തീരദേശ പരിധിയില്‍ ആയതിനാല്‍ കെട്ടിട നമ്പര്‍ ലഭിക്കാത്ത അവസ്ഥയാണ്. ഇവിടെ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാകുന്നില്ല എന്ന പരാതിയുടെ പശ്ചാത്തലത്തില്‍ വനം വകുപ്പിന്റെ സ്ഥലത്ത് കെട്ടിടം നിര്‍മിക്കാന്‍ കഴിയുമോ എന്നത് പരിശോധനക്കായി മാറ്റിവെച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ കമ്മീഷന്‍ അംഗം ബി മോഹന്‍കുമാറും പങ്കെടുത്തു.
- Log in to post comments