Post Category
ഓദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം ചേര്‍ന്നു
ഓദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി ജില്ലാ അഡീഷണല്‍ മജിസ്‌ട്രേട്ട് (എ.ഡി.എം) വിനോദ് രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
പൊതുജനങ്ങള്‍ക്കു വേണ്ടിയാണു സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും നിലകൊള്ളുന്നത്. അതിനാല്‍ ആശയവിനിമയം അവരുടെ ഭാഷയില്‍ നടത്തേണ്ടത് ആവശ്യമാണെന്ന് എ.ഡി.എം പറഞ്ഞു. സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സാഹചര്യങ്ങളിലെ കത്തിടപാടുകള്‍ ഒഴികെ എല്ലാവിധ ആശയവിനിമയങ്ങളും കുറിപ്പ് ഫയലുകള്‍ ഉള്‍പ്പെടെ മലയാളത്തില്‍ തന്നെ എഴുതാന്‍ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് എ.ഡി.എം. നിർദേശിച്ചു.
യോഗത്തില്‍ ഔദ്യോഗിക ഭാഷാ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പി.രജി, ഹുസൂര്‍ ശിരസ്തദാര്‍ അനില്‍കുമാര്‍ മേനോൻ, ഔദ്യോഗിക ഭാഷാ വകുപ്പ് സെക്ഷന്‍ ഓഫീസര്‍ എന്‍. വിനോദ്കുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments