Skip to main content

ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി മഹാപഞ്ചായത്ത് 21 ന്

 
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ തൊഴിൽ നൽകുന്ന കേന്ദ്രങ്ങളായി മാറ്റുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ജനപ്രതിനിധികളെയും ഉൾപ്പെടുത്തി മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു. മാർച്ച് 21ന് രാവിലെ പത്തിന് ജവഹർലാൽ കൺവെൻഷൻ സെന്റർ, കേരള ബാങ്ക്, കോലോത്തുപാടത്ത് റവന്യൂവകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.എസ് പ്രിൻസ് അധ്യക്ഷനാവും. വിജ്ഞാന കേരളം ഉപദോഷ്ടാവ് ഡോ. ടി.എം തോമസ് ഐസക്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ പങ്കെടുക്കും.

date