Skip to main content

കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു

രാമങ്കരി ഗ്രാമപഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി കുടുംബങ്ങൾക്ക് കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആർ രാജുമോൻ നിർവഹിച്ചു.500 ലിറ്റർ സംഭരണശേഷിയുള്ള 130 ടാങ്കുകളാണ് വിതരണം ചെയ്തത്. രാമങ്കരി ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷീന റജപ്പൻ, സ്ഥിരം സമിതി അധ്യക്ഷൻ ഡെന്നി സേവ്യർ, നിർവഹണ ഉദ്യോഗസ്ഥൻ പി സജി, പഞ്ചായത്തംഗം സോളി ആന്റണി, കെ പി അജയഘോഷ്, പദ്ധതി ഗുണഭോക്താക്കൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date