Skip to main content

കേരളോത്സവം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം മാര്‍ച്ച് 22 ന്

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സംസ്ഥാനതല മത്സരങ്ങള്‍ 2025 ഏപ്രില്‍ 8 മുതല്‍ 11 വരെ കോതമംഗലത്ത് സംഘടിപ്പിക്കും.കേരളോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനുമായി കോതമംഗലം പോലീസ് സ്റ്റേഷന് സമീപമുള്ള സര്‍വ്വീസ് സഹകരണ ബാങ്ക് 583 സമുച്ചയത്തില്‍ ഒരുക്കിയിട്ടുള്ള സംഘാടക സമിതിയുടെ ഓഫീസ് ഉദ്ഘാടനം മാര്‍ച്ച് 22 ന് വൈകിട്ട് മൂന്നിന് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.

 

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുമുള്ള ആയിരകണക്കിന് കലാ കായിക പ്രതിഭകള്‍ 

തങ്ങളുടെ കഴിവുകള്‍ മാറ്റുരയ്ക്കാനായി എത്തും. കോതമംഗംലം എം.എല്‍.എ ആന്റണി ജോണ്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. സതീഷ്, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും

date