Skip to main content

താത്കാലിക നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയുടെ ഓഫ്താല്‍മോളജി വിഭാഗത്തില്‍ ഒഫ്താല്‍മോളജി ട്രെയിനി തസ്തികയിലേക്ക് 10000 രൂപ പ്രതിമാസ സ്‌റ്റൈപ്പന്റ് അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.  

യോഗ്യത: മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ അംഗീകാരമുള്ള ഒഫ്താല്‍മിക് അസിസ്റ്റന്റ് ഡിപ്ലോമ അല്ലെങ്കില്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ അംഗീകാരമുള്ള ബിഎസ്സി ഒപ്റ്റോമെട്രി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ഗവ അംഗീകൃത കോഴ്സ് പാസ്സ് ആയിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം മാര്‍ച്ച് 29 ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് ഓഫീസിനു സമീപമുള്ള കണ്‍ട്രോള്‍ റൂമില്‍ രാവിലെ 11.00 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

date