Post Category
*ചോറ്റാനിക്കരയിൽ ക്യാൻസർ രോഗം നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സമഗ്ര ക്യാൻസർ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ.രാജേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഡോക്‌ടർമാരായ
ബൈജു ടി എസ് , സൂസൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ആരോഗ്യകേന്ദ്രം ജീവനക്കാർ, പഞ്ചായത്ത് ജീവനക്കാർ, ആശ പ്രവര്ത്തകർ തുടങ്ങിയവർ പങ്കെടുത്തു. 120 ഓളം സ്ത്രീകൾ ക്യാമ്പിൽ പങ്കെടുത്തു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പുഷ്പ പ്രദീപ് അധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി മനോഷ്, വാർഡ് മെമ്പർമാരായ ഷിൽജി രവി, പി വി പൗലോസ്, പ്രകാശൻ ശ്രീധരൻ, ഇന്ദിര ധർമ്മരാജൻ, ലൈജു ജനകൻ,മിനി പ്രദീപ് എന്നിവർ പങ്കെടുത്തു.
date
- Log in to post comments