Skip to main content

വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച് മരട് നഗരസഭ ആരോഗ്യ വിഭാഗം

മരട് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുണ്ടന്നൂർ ജംഗ്ഷനിൽ നിന്നും കിഴക്ക് ഭാഗത്തേക്ക് 250 മീറ്ററോളം ദൂരത്തിൽ പ്രവർത്തിച്ചുവന്നിരുന്ന അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു. ഒഴിപ്പിച്ച സ്ഥലത്ത് പച്ച നെറ്റ് കെട്ടി മറച്ചു. മത്സ്യമാംസാധികൾ, പച്ചക്കറികൾ എന്നിവ ഇവിടെ വൻതോതിൽ കച്ചവടം ചെയ്ത് വരികയായിരുന്നു. പലതവണ ഒഴിപ്പിച്ചിട്ടും വീണ്ടും കച്ചവടം ചെയ്യുന്നതുമൂലം കാൽനടക്കാർക്കും വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. 

നാട്ടുകാരും വ്യാപാരി വ്യവസായികളും നൽകിയ പരാതിയെ തുടർന്നായിരുന്നു ഒഴിപ്പിക്കൽ നടപടി.വീണ്ടും കച്ചവടം പുനരാരംഭിക്കാതിരിക്കാനായി പച്ച നെറ്റ് ഉപയോഗിച്ച് മറയ്ക്കുകയും ഈ പ്രദേശം വഴിയോര കച്ചവട നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. വീണ്ടും കച്ചവടം ആരംഭിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയർമാൻ ആൻറണി ആശാംപറമ്പിൽ അറിയിച്ചു.

date