Skip to main content

കൊച്ചിയുടെ മാലിന്യ പ്രശ്നത്തിന് ഉടൻ പരിഹാരം - ചീഫ് സെക്രട്ടറി

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രം സന്ദർശിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പ്രവർത്തന പുരോഗതി വിലയിരുത്തി. ഭാരത് പെട്രോളിയം കോർപറേഷൻ്റെ നിർമ്മാണത്തിലിരിക്കുന്ന സി.ബി.ജി ( കംപ്രസ്ഡ് ബയോ ഗ്യാസ് ) പ്ലാൻ്റും ബയോ മൈനിംഗ് നടക്കുന്ന പ്രദേശവും ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിനൊപ്പമാണ് ചീഫ് സെക്രട്ടറി സന്ദർശിച്ചത്.

 

ബ്രഹ്മപുരത്ത് വലിയ മാറ്റമാണ് സാധ്യമായിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. സി.ബി.ജി പ്ലാന്റിന്റെ നിർമ്മാണം മാതൃകാപരമായാണ് മുന്നേറുന്നത്. പ്ലാന്റ് യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയുടെ മാലിന്യ പ്രശ്നത്തിന് വലിയ തോതിൽ പരിഹാരമാകും. ബയോ മൈനിങ്ങിലും വലിയ പുരോഗതിയുണ്ട്.

 

ബ്രഹ്മപുരത്തിന് പുറമേ സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലും സർക്കാർ സമാന ഇടപെടലുകൾ നടത്തുന്നുണ്ട്.. ബ്രഹ്മപുരത്തെ പ്രവർത്തനങ്ങൾ നാടിനാകെ മാതൃകയാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

 

സി.ബി.ജി പ്ലാന്റിലും ബയോ മൈനിംഗിലൂടെ വീണ്ടെടുത്ത സ്ഥലത്തും ചീഫ് സെക്രട്ടറി ചെടികൾ നട്ടു.

 

ജിബി പി.സി.എൽ ഡയറക്ടർ സഞ്ജയ് ഖന്ന, എക്സിക്യൂട്ടീവ് ഡയറക്ടർ എം. ശങ്കർ, മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു, തുടങ്ങിയവർ ചീഫ് സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു.

date