മന്ത്രി ആര്‍ ബിന്ദു ഇന്ന് ജില്ലയില്‍
ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഇന്ന് (മാര്‍ച്ച് 22ന്) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത്, സാമൂഹ്യനീതി ജില്ലാ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലെ ഭിന്നശേഷിക്കാരുടെ സഹായ ഉപകരണ ആനുകൂല്യ വിതരണവും നവീകരിച്ച ജില്ലാ സാമൂഹ്യനീതി ഓഫീസ് ഉദ്ഘാടനവും ഇന്ന് (മാര്‍ച്ച് 22ന്) ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വ്വഹിക്കും. രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. ഐലീഡ് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കാസര്‍കോട് ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്യും.
- Log in to post comments