Skip to main content
സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള സംസ്ഥാന സർക്കാരിന്റെ വിവാഹ ധനസഹായ പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ സഹകരണ തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ എന്നിവർ സമീപം.

വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായം വിതരണം ചെയ്തു

സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള സംസ്ഥാന സർക്കാരിന്റെ വിവാഹ ധനസഹായ പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ സഹകരണ തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. എന്തൊക്കെ പ്രതിസന്ധികളുണ്ടെങ്കിലും സാമൂഹിക ക്ഷേമ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാനുള്ള നീക്കങ്ങളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം നടന്നത്. വിധവകളുടെ പെൺമക്കൾക്ക് 30000 രൂപയാണ് വിവാഹ ധനസഹായ പദ്ധതിയായി നൽകിയത്. ജില്ലയിൽ അർഹരായ 85 പേർക്കായി 25,50000 രൂപയാണ്  ധനസഹായം നൽകിയത്. ജില്ലയിലെ 37 ഗ്രാമപഞ്ചായത്തുകളാണ് ഇതുവരെ നടപടികൾ പൂർത്തിയാക്കി അപേക്ഷകൾ കൈമാറിയിട്ടുളളത്. ബാക്കി ഗ്രാമപഞ്ചായത്തുകൾ കൂടി പട്ടിക കൈമാറുന്ന മുറയ്ക്കു ജില്ലയിലെ അർഹരായവർക്കുള്ള ധനസഹായ വിതരണം പൂർത്തിയാക്കും. ചടങ്ങിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അധ്യക്ഷനായിരുന്നു. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ ചടങ്ങിൽ പ്രസംഗിച്ചു.

date