Skip to main content

അന്താരാഷ്ട്ര വനദിനം; ചേലക്കരയിൽ നക്ഷത്രവനം ഒരുങ്ങുന്നു

 മലയാള മാസത്തിലെ 27 നാളുകൾക്ക് അനുയോജ്യമായ രീതിയിൽ മരങ്ങൾ നട്ട് നക്ഷത്ര വനം നിർമ്മിച്ചും കടുത്ത വേനലിൽ  പക്ഷികൾക്ക് ദാഹജലം നൽകിയും ചേലക്കരയിൽ അന്താരാഷ്ട്ര വനദിനം ആചരിച്ചു. തൃശൂർ നെഹ്റു യുവകേന്ദ്രവും, യുവജന ക്ഷേമ ബോർഡിൻ്റെ അവളിടം യുവതി ക്ലബും, റോട്ടറി ക്ലബും, ശ്രദ്ധ അസോസിയേഷനും സംയുക്തമായതാണ് വനദിനാചരണം സംഘടിപ്പിച്ചത്. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം കെ. പത്മജ ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ചേലക്കര ഹൈടെക് അഗ്രി ഫാമിലാണ് നക്ഷത്ര വനം ഒരുങ്ങുന്നത്. കാഞ്ഞിരം, നെല്ലി, അത്തി, ഞാവൽ, വെട്ടി, പ്ലാവ് തുടങ്ങി 27 ഓളം മരങ്ങളുടെ തൈകളാണ്  ഫാമിൽ അന്താരാഷ്ട്ര വന ദിനാചരണത്തിന്‍റെ ഭാഗമായി നട്ടത്.

പക്ഷികൾക്ക് ദാഹജലം കൊടുക്കുന്ന ചടങ്ങിന്‍റെ ഉദ്ഘാടനം വാർഡ് മെമ്പർ എ അസനാർ നിർവഹിച്ചു. ചടങ്ങിൽ സെഷൻ ഫോറസ്റ്റ് ഓഫീസർ സിജു എ, അവളിടം യുവതി ക്ലബ് സെക്രട്ടറി ബിന്ദു പ്രിയേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date