Skip to main content

പട്ടികജാതിക്കാര്‍ക്ക് ഓട്ടോ ടാക്‌സി വാങ്ങാന്‍ ധനസഹായം

പട്ടികജാതിയില്‍ പെട്ട തൊഴില്‍രഹിതര്‍ക്ക് ഓട്ടോ ടാക്‌സി വാങ്ങാന്‍ ധനസഹായം അനുവദിക്കുന്നു. 18നും 50 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98000 രൂപയും നഗരങ്ങളില്‍ 1,20,000 രൂപയും ആണ്. അപേക്ഷകര്‍ക്ക് ഓട്ടോ ടാക്‌സി ഓടിക്കാനുള്ള ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. പരമാവധി 3.70 ലക്ഷം രൂപയാണ് ലഭിക്കുക. തുക ആറ് ശതമാനം പലിശ നിരക്കില്‍ അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ പട്ടികജാതി - വര്‍ഗ വികസന കോര്‍പറേഷന്‍ ജില്ലാ ഓഫീസ് 0483 2731496, സബ് ഓഫീസ് വണ്ടൂര്‍ 04931 246644

 

date