Skip to main content

തെളിവെടുപ്പ് യോഗം

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ മാർച്ച് 29 രാവിലെ 11 മണിക്ക് എറണാകുളത്തെ കാക്കനാട്ടുള്ള കേരള ബാങ്കിന്റെ കോർപ്പറേറ്റ് ഓഫീസിൽ മുന്നോക്ക സമുദായ ലിസ്റ്റിൽ ഉൾപ്പെട്ടതും എന്നാൽ ജാതി / മത സംവരണം ലഭിക്കുന്നതുമായ വിഭാഗങ്ങളെ (CSI / ഇവാഞ്ചലിക്കൽ ചർച്ച് / പെന്തക്കോസ്ത് / കമ്മല്ലാർ / പരിവർത്തനം ചെയ്യപ്പെട്ട സിറിയൻ കാത്തലിക്ക് / ബ്രദറിൻ സഭ / യഹോവ സാക്ഷികൾ / സെവന്ത് ഡേ അഡ്വന്റിസ്റ്റ്) പ്രസ്തുത ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് തെളിവെടുപ്പ് യോഗം നടത്തും. ബന്ധപ്പെട്ട വ്യക്തികളും സംഘടനകളും യോഗത്തിൽ സംബന്ധിച്ച് തെളിവുകൾ ഹാജരാക്കണം. തെളിവുകൾ സമർപ്പിക്കാത്ത പക്ഷം സംഘടനകളെ/ സമുദായങ്ങളെ GO(Ms) 114/2021/GAD dtd 03.06.2021 നമ്പർ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിനുള്ള ശിപാർശ സർക്കാരിന് നൽകുമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2325573, 9074720012.

പി.എൻ.എക്സ് 1283/2025

date