Skip to main content

ചെമ്മീൻ വാറ്റ് നടത്തുന്നവരെ പിടികൂടി

ജില്ലയിൽ കായൽ പെട്രോളിംഗിനിടയിൽ അനധികൃതമായി ചെമ്മീൻ വാറ്റ് നടത്തുന്നവരെ പിടികൂടി. ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ അനധികൃതമായി ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് നിയമാനുസൃത രജി‌സ്ട്രേഷനും, ലൈസൻസുമില്ലാതെ ചെമ്മീൻ വാറ്റ് നടത്തുന്നതായി കായൽ പെട്രോളിങ്ങിനിടയിൽ കണ്ടെത്തി. 

 

ചെമ്മീൻവാറ്റ് നടത്തിയവരുടെ വലകൾ പിടിച്ചെടുക്കുകയും, കേരള ഉൾനാടൻ ഫിഷറീസ് അക്വാകൾച്ചർ നിയമവും 2010 വകുപ്പ് 36 പ്രകാരമുള്ള പിഴ ചുമത്തുകയും ചെയ്തു. കൂടാതെ കൊച്ചിൻ കോർപ്പറേഷൻ വടുതല പ്രദേശത്ത് കായലിൽ പടല് ഇട്ട മത്സ്യത്തൊഴിലാളിയുടെ വല പിടിച്ചെടുക്കുകയും ചെയ്തു.

 

എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറുടെ നിർദ്ദേശ പ്രകാരം അക്ഷയ് എ. കുമാർ, ഫിഷറീസ് എക്സ്‌റ്റൻഷൻ ഓഫീസർ, ഷിനുബ് പി. എസ്. അസിസ്റ്റൻ്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, രഞ്ജിത്ത് പി. എ.. സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്‌ടർ, ഷാലു കെ. ഡി, ഫിഷറീസ് സബ് ഇൻസ്പെകടർ, ബിനിമോൻ, ഷിജ സി. എസ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

 

*ചെമ്മീൻവാറ്റ് ഫീസ് അടയ്ക്കണം*

 

ചെമ്മീൻവാറ്റ് നടത്തുന്ന പാടശേഖരങ്ങളും കർഷക സംഘങ്ങളും എല്ലാ വർഷവും ചെമ്മീൻവാറ്റ് കാലാവധിയുടെ ആരംഭമായ നവംബർ 15-ന് മുമ്പായി ലൈസൻസിനായി അപേക്ഷ സമർപ്പിച്ച് ഫീസ് അടയ്ക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക‌ടർ അറിയിച്ചു. ഫീസ് ഒടുക്കാതെ ചെമ്മീൻവാറ്റ് നടപ്പിലാക്കുന്നത് ശ്രദ്ധയിൽപെടുന്ന പക്ഷം കനത്ത പിഴ ഈടാക്കുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ അറിയിച്ചു.

date