Skip to main content

പാലിന് സബ്‌സിഡി പദ്ധതിയുമായി പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്

ക്ഷീരകർഷകർക്ക് സഹായമായി പാലിന് സബ്‌സിഡി പദ്ധതിയുമായി പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്. 2024-25 വർഷം നടപ്പിലാക്കിയ പദ്ധതിയുടെ സബ്സിഡി വിതരണം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സ്മിത എൽദോസ് നിർവഹിച്ചു. 

 

ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലായി ആയിരത്തോളം ക്ഷീര കർഷകർക്ക് പദ്ധതി ധനസഹായമായി 15 ലക്ഷം രൂപ വിതരണം നടത്തി. 

 

യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൽസി ടോമി അധ്യക്ഷയായി. 

ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ പി. എസ് വിജയകുമാരി , ലളിത വിജയൻ, ജോസ് നെല്ലിച്ചോട്ടിൽ, സിബി ജോർജ്, മിൽമ മേഖല യൂണിയൻ ഭരണ സമിതി അംഗം സിനു ജോർജ് എന്നിവർ സംസാരിച്ചു. ബ്ലോക്കിലെ മികച്ച ക്ഷീര കർഷകരെ ചടങ്ങിൽ ആദരിച്ചു.

date