Post Category
ഇടയാർ അപകടം : ഫാക്ടറി ഉടമയ്ക്ക് തടവും പിഴയും
ഇടയാർ വ്യവസായ വികസന മേഖലയിൽ പ്രവർത്തിക്കുന്ന ഒർഗാനോ ഫെർട്ടിലൈസേഴ്സ് (1) പ്രൈ.ലിമിറ്റഡ് ഫാക്ടറിയിൽ ഉണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഫാക്ടറിയുടെ ഉടമ ടി.എ. ജോയിക്കുട്ടി-ക്ക് 10000 രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചു.
ആലുവ അഡീഷണൽ ഫാക്ടറി ഇൻസ്പെക്ടർ ഫാക്ടറി നിയമപ്രകാരം ഫയൽ ചെയ്ത കേസിൽ ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി II ആണ് ശിക്ഷ വിധിച്ചത്. ഫാക്ടറിയിൽ ജൈവ അവശിഷ്ടങ്ങൾ മിക്സ‌് ചെയ്യുന്നതിനും കുക്ക് ചെയ്യുന്നതിനുമുള്ള കുക്കറിൻ്റെ ഡിസ്‌ചാർജ് ഡോർ തുറന്നു ചൂടുള്ള വസ്തുക്കൾ ദേഹത്ത് വീണ് പൊള്ളലേറ്റാണ് തൊഴിലാളി മരിച്ചത്. ഫാക്ടറി നിയമം ലംഘിച്ചതിനാലാണ് പിഴയും തടവും ശിക്ഷ വിധിച്ചത്.
date
- Log in to post comments