Skip to main content

മാലിന്യനിർമാർജനം , ഭവനനിർമ്മാണം,ടൂറിസം എന്നിവയ്ക്ക് മുൻഗണന നൽകി കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് ബജറ്റ്

കുമ്പളങ്ങി ഗ്രാമപഞ്ചായത്തിന്റെ 2025-26 വർഷത്തെ ബജറ്റിൽ മാലിന്യനിർമാർജനം,ഭവനനിർമാണം,ടൂറിസം എന്നിവയ്ക്ക് മുൻഗണന.

പഞ്ചായത്തിനെ മാലിന്യ മുക്തമാക്കി മാറ്റുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് അധ്യക്ഷയായ യോഗത്തിൽ വൈസ് പ്രസിഡന്റ് പി എ സഗീർ ബജറ്റ് അവതരിപ്പിച്ചു.

 

വിവിധ ഇനങ്ങളിലായി 24,09,86,099 രൂപ വരവും 23,84,87,881 രൂപ ചെലവും 24,98,218 രൂപ മിച്ചവും ആണ് പ്രതീക്ഷിക്കുന്നതാണ് വാർഷിക ബജറ്റ് .

 

കാർഷികരംഗത്തെ ഉത്പാദ്നമേഖലയ്ക്ക്-8,05,000 , മൃഗസംരക്ഷണം-14,75,000,മത്സ്യബന്ധനമേഖലയ്ക്ക് -20,19,000, അടിസ്ഥാനസൗകര്യവികസനത്തിനും,റോഡ് സൗകര്യം വർദ്ധിപ്പിക്കുന്നതിനും-1,13,77,000 , കുടിവെള്ള വിതരണം -25,00000 , ലൈഫ്ഭവനപദ്ധതി -5,00,00,351 ,തെരുവ് വിളക്ക് പരിപാലനം-37,05,000 ,സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനു - 30,25,000 - ആരോഗ്യമേഖല - 31,60,667 , മാലിന്യനിർമാർജ്ജനം -67,36,230 ,യുവജനക്ഷേമം - 2,50000 ,ടൂറിസം - 25,00,000 എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്.

date