അറിയിപ്പുകൾ
*സമ്മർ ക്യാമ്പ്*
കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്കൂളിൽ എ.ഐ ഡ്രൈവൺ ഐ.ഒടി ആ൯്റ് റോബോട്ടിക്സ്, എ ഐ ആന്റ് മെഷീൻ ലേണിംഗ് തുടങ്ങിയവയിൽ 10 ദിവസം നീണ്ടുനിൽക്കുന്ന സമ്മർക്യാമ്പ് ഏപ്രിൽ ഒന്നിന് ആരംഭിക്കുന്നു. ഫോൺ 0484 2985252.
*കബ്യുട്ടർ സിസ്റ്റംസ് കസ്റ്റമർ സപ്പോർട്ട് എൻഞ്ചിനീയർ നിയമനം*
ഐ എച്ച് ആർ ഡി എറണാകുളം റീജിയണൽ സെന്റർ പ്രൊഡക്ഷൻ ആന്റ് മെയിന്റ്നൻസ് ഡിവിഷനിൽ കംപ്യൂട്ടർ സിസ്റ്റംസ് കംസ്റ്റമർ സപ്പോർട്ട് എൻഞ്ചിനീയറുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത ഗവ.അംഗീകൃത മൂന്നു വർഷത്തെ ഫുൾടൈം റഗുലർ ഡിപ്ലോമ / ബിടെക്. ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുമായി കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിൽ മാർച്ച് 29- ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം.
ഫോൺ 7012153934.
*ലേലം*
വടക്കേക്കര പോലീസ് സ്റ്റേഷൻ പരിസരത്ത് നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ നിന്നും. 2025 ഏപ്രിൽ ഒന്നു മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിൽ ആദായം എടുക്കുന്നതിനുള്ള അവകാശം വടക്കേക്കര പോലീസ് സ്റ്റേഷനിൽ പരസ്യ ലേലം ചെയ്യും.
*പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്*
വാർഷിക കണക്കെടുപ്പും, ക്ലീനിംങ്ങും, മറ്റ് അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ മലയാറ്റൂർ വനം ഡിവിഷന് കീഴിലുള്ള മുളങ്കുഴി മഹാഗണിത്തോട്ടം ഇക്കോ ടൂറിസം കേന്ദ്രം മാർച്ച് 25 ന് തുറന്ന് പ്രവർത്തിക്കുന്നതല്ല.
*താത്പര്യപത്രം ക്ഷണിച്ചു*
ജില്ലാ ടൂറിസം പ്രൊമോഷ൯ കൗൺസിലിന്റെ കീഴിലുളള ചെറായി ബീച്ചിൽ ലൈസ൯സ് ഫീസ് അടിസ്ഥാനത്തിൽ മൂന്നു മാസക്കാലത്തേക്ക് കുതിര സവാരി നടത്തുന്നതിന് താത്പര്യമുളള വ്യക്തികൾ/സ്ഥാപനങ്ങൾ/ഏജ൯സികൾ എന്നിവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. സവാരി ചെയ്യുന്നവരുടെ സുരക്ഷിതത്വം ലൈസ൯സിയുടെ ഉത്തരവാദിത്തമാണ്. താത്പര്യമുളളവർ വിശദമായ പ്രൊപ്പോസൽ സഹിതം ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് രണ്ടിന് ഡിടിപിസി ഓഫീസിൽ ഹാജരാകണം.
ഫോൺ: 9847331200.
- Log in to post comments