Post Category
അണ്ടർ വാലുവേഷൻ കേസുകൾ ഒറ്റതവണ തീർപ്പാക്കൽ
രജിസ്ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട്
ജില്ലയിൽ ഇനിയും ശേഷിക്കുന്ന അണ്ടർവാല്യുവേഷൻ കേസുകൾ തീർപ്പാക്കുന്നതിന് സർക്കാർ
ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 29 വരെ പ്രഖ്യാപിച്ചു.
1986 ജനുവരി മുതൽ 2017 മാർച്ച് 31 വരെ റിപ്പോർട്ട് ചെയ്തിട്ടുള്ള കേസുകൾക്കു സ്റ്റാമ്പ് ഡ്യൂട്ടിയുടെ 60% വരെയും രജിസ്ട്രേഷൻ ഫീസിൻ്റെ 75% വരെയും ഇളവ് ലഭിക്കും. 2017 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെ റിപ്പോർട്ട് ചെയ്തിട്ടുളള കേസുകൾക്ക് രജിസ്ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കി മുദ്ര വിലയുടെ 50% മാത്രം ഒടുക്കി അണ്ടർവാല്യൂവേഷൻ നടപടികളിൽ നിന്നും ഒഴിവാകാവുന്നതാണ്.
ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബുകൾ, റെസിഡൻ്റ്സ് അസോസിയേഷനുകൾ സ്വയം സഹായ സംഘങ്ങൾ തുടങ്ങി എല്ലാ സംഘങ്ങൾക്കും പിഴ ഒടുക്കുന്നതിൽ ഈ ഇളവുണ്ട്.
ഫോൺ:0484 2375128
date
- Log in to post comments