ഹരിത ടൂറിസ കേന്ദ്രമാകാൻ ഒരുങ്ങി ഹിൽ പാലസ് മ്യൂസിയം
പ്രഖ്യാപനം 27ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ഹിൽപാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി മാർച്ച് 27 വൈകിട്ട് മൂന്നിന് രജിസ്ട്രേഷൻ, പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിക്കും. അനൂപ് ജേക്കബ് എംഎൽഎ ചടങ്ങിൽ അധ്യക്ഷനാകും. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് എന്നിവർ വിശിഷ്ടാതിഥികളാകും.
പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, പൈതൃക പഠന കേന്ദ്രം ഡയറക്ടർ ജനറൽ ഡോ. എം ആർ രാഘവ വാര്യർ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എസ് രഞ്ജിനി, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ ബെന്നി, സെക്രട്ടറി പി കെ സുഭാഷ്, മ്യൂസിയം ചാർജ് ഓഫീസർ കെ വി ശ്രീനാഥ്, വാർഡ് കൗൺസിലർ സി കെ ഷിബു, ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
- Log in to post comments