Post Category
രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു
മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു. കോക്കുന്ന് സെഹിയോൻ പള്ളി ഹാളിൽ നടന്ന ചടങ്ങ് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിബീഷ് അധ്യക്ഷനായി.
വൈസ് പ്രസിഡണ്ട് ഗ്രേസി ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി ആന്റു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സിനി മാത്തച്ചൻ, ജസ്റ്റി ദേവസി, മെമ്പർമാരായ പോൾ പി ജോസഫ്, ജയാ രാധാകൃഷ്ണൻ, ഡോക്ടർമാരായ ജോഫിനാ ഷാന്റോ, ലൈജോ ആന്റു, സിജി ജിജു, ലാവണ്യ , പാലിയേറ്റീവ് നേഴ്സ് വത്സ എന്നിവർ ചടങ്ങിന്റെ ഭാഗമായി.
date
- Log in to post comments