*സോളാർ ഇലക്ട്രിക്ക് ബോട്ടിന്റെ ഉദ്ഘാടനം മാർച്ച് 27ന്*
മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിക്കും
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആലുവ സ്റ്റേറ്റ് സീഡ് ഫാർമിന്
കൊച്ചിൻ ഷിപ്പ് യാർഡിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ സോളാർ ബോട്ടിന്റെ ഉദ്ഘാടനം മാർച്ച് 27നു കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും. പരിപാടിയിൽ അൻവർ സാദത്ത് എം എൽ എ അദ്ധ്യക്ഷനാകും
ചടങ്ങിൽ ബെന്നി ബെഹനാൻ എം പി മുഖ്യാതിഥി ആവും. ഫാമിന്റെ വികസന കാഴ്ചപ്പാട് ശ്രീറാം വെങ്കിട്ടരാമൻ ഐ എഎസ് അവതരിപ്പിക്കും .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ സ്വാഗതം ആശംസിക്കും.
ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് , ആലുവ നഗരസഭ ചെയർമാൻ എം ഓ ജോൺ, ചെയർമാൻ മാനേജിങ് ഡയറക്ടർ കൊച്ചിൻ ഷിപ്പ് യാർഡ് മധു എസ് നായർ ,സി ഇ ഓ നവാൾട്ട് സോളാർ ഇലക്ട്രിക്ക് ബോട്ട്സ് സന്ദിത് തണ്ടാശ്ശേരി ,ഫാംസ് അഡീഷണൽ ഡയറക്ടർ തോമസ് സാമുവൽ എന്നിവർ വിശിഷ്ടാതികൾ ആവും.
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിവി പ്രദീഷ് ,ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ, ആരോഗ്യ ,വിദ്യാഭാസ സ്ഥിരം സമിതി ചെയർമാൻ എം ജെ ജോമി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
- Log in to post comments