മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമിയുടെ 2024-25ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന് ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ ജിഷ ജയന്‍.സി, മാതൃഭൂമി പീരിയോഡിക്കല്‍സ് സബ് എഡിറ്റര്‍ ടി. സൂരജ്എന്നിവര്‍ അര്‍ഹരായി.
മലയാള മാധ്യമചരിത്രത്തിലെ പെണ്ണടയാളങ്ങള്‍ എന്നതിനെപ്പറ്റിയുളള പഠനമാണ് ജിഷ ജയന്‍ നടത്തുക. മലയാള സായാഹ്നപത്രങ്ങളുടെ ചരിത്രവും വര്‍ത്തമാനവും സൂരജ് രേഖപ്പെടുത്തും.
75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷണ ഫെലോഷിപ്പ ഒന്‍പത് പേര്‍ക്കാണെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു. മലയാള മനോരമ ഡെപ്യൂട്ടി ചീഫ് എഡിറ്റോറിയല്‍ കോ ഓര്‍ഡിനേറ്റര്‍ അനില്‍ മംഗലത്ത്, ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റര്‍ കെ.ആര്‍.അജയന്‍, മാതൃഭൂമി പീരിയോഡിക്കല്‍സ് ജേണലിസ്റ്റ് ട്രെയിനി രശ്മി വി.എസ്, പ്രസാധകന്‍ മാസിക എഡിറ്റോറിയല്‍ അസിസ്റ്റന്റ് ഡോ. ജി രശ്മി, മലയാള മനോരമ റിപ്പോര്‍ട്ടര്‍ പി.ജെ ദീപ്തി, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ജേണലിസ്റ്റ്ആർ. കെ ഹണി , ദേശാഭിമാനി കാസര്‍ഗോഡ് ബ്യൂറോ ചീഫ് വിനോദ് പായം, ജനയുഗം സബ്എഡിറ്റര്‍ ഇ. എം ദില്‍ഷാദ് , മീഡിയ വണ്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് അഹമ്മദ് മുജൂത്തബ, എന്നിവര്‍ക്കാണ് സമഗ്രഗവേഷണ ഫെലോഷിപ്പ്.
പൊതു ഗവേഷണ മേഖലയില്‍ അബ്ദുള്‍ നാസര്‍ എംഎ(റിപ്പോര്‍ട്ടര്‍, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്) നൌഫിയ ടി.എസ് (ചീഫ് സബ് എഡിറ്റര്‍, ഹരിതകേരളം ന്യൂസ്), പ്രദീപ് എ(സബ് എഡിറ്റര്‍,ദേശാഭിമാനി, ഫസലു റഹ്‌മാന്‍ എ.എം. (റിപ്പോര്‍ട്ടര്‍, ചന്ദ്രിക), ഉ•േ-ഷ് കെ.എസ് (അസി.ന്യൂസ് എഡിറ്റര്‍, 24), സഹദ് എ എ (റിപ്പോര്‍ട്ടര്‍, സാഹായ്‌ന കൈരളി), ഇജാസുല്‍ ഹക്ക് സി എച്ച് (സീനിയര്‍ വെബ് ജേണലിസ്റ്റ്, മീഡിയ വണ്‍), അനു എം (സീനിയര്‍ റിപ്പോര്‍ട്ടര്‍, മാധ്യമം), എ.പി.സജിഷ (ചീഫ് ബ്രോഡ്കാസ്റ്റ്, കൈരളി ന്യൂസ്), രമ്യ കെ എച്ച് (ന്യൂസ എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ ചാനല്‍), പി.സജിത്ത് കുമാര്‍ (സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍, വീക്ഷണം), റിച്ചാര്‍ഡ് ജോസഫ് (സീനിയര്‍ റിപ്പോര്‍ട്ടര്‍, ദീപിക), ബൈജു എം.പി (സീനിയര്‍ ഫോട്ടോ ജേണലിസ്റ്റ്, മാധ്യമം), അനിത എസ് (സീനിയര്‍ സബ് എഡിറ്റര്‍,മാധ്യമം)എന്നിവര്‍ക്ക് 10,000/- രൂപ വീതം ഫെലോഷിപ്പ് നല്‍കും.
മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്,ഡോ. സെബാസ്റ്റിയന്‍ പോള്‍, കെ.വി.മോഹന്‍ കുമാര്‍ ഐ.എ.എസ്, ഡോ.പികെ രാജശേഖരന്‍, ഡോ.മീന ടി പിളള,ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
വാര്‍ത്താസമ്മേളനത്തില്‍ കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ പങ്കെടുത്തു.
മാധ്യമരംഗത്തെ പഠന- ഗവേഷണങ്ങള്‍ക്കായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേരള മീഡിയ അക്കാദമി നല്‍കുന്ന ഫെലോഷിപ്പിന് അര്‍ഹരായവര്‍
കാറ്റഗറി :1. സൂക്ഷ്മ ഗവേഷണ വിഭാഗം ഫെലോഷിപ്പിന്
അര്‍ഹരായവര്‍ വിഷയം
1. ജിഷാ ജയന്‍ സി (ദേശാഭിമാനി) മലയാള മാധ്യമ ചരിത്രത്തിലെ പെണ്ണടയാളങ്ങള്‍.
2. സൂരജ് ടി (മാതൃഭൂമി പിരീയോഡിക്കല്‌സ്) മലയാള സായാഹ്നപത്രങ്ങളും ചരിത്രവും വർത്തമാനവും
കാറ്റഗറി :2. സമഗ്ര ഗവേഷണ വിഭാഗം
ഫെലോഷിപ്പിന് അര്‍ഹരായവര്‍ വിഷയം
1. അനില്‍ മംഗലത്ത് (മലയാള മനോരമ) മലയാളം ഹെല്‍ത്ത് ജേണലിസം ചരിത്രവും വര്‍ത്തമാനവും
2. കെ ആര്‍ അജയന്‍ (ദേശാഭിമാനി) യാത്രാ ജേര്‍ണലിസം
3. രശ്മി വി എസ് (മാതൃഭൂമി പീരിയോഡിക്കല്‍സ്) കുടുംബശ്രീ പ്രസ്ഥാനം മലയാള മാധ്യമങ്ങളും
4. ഡോ രശ്മി.ജി (പ്രസാധകന്‍ മാസിക ) ക്വിയര്‍ കമ്മ്യൂണിറ്റിയും കേരളത്തിലെ
അച്ചടി-ദൃശ്യ-ശ്രാവ്യമാധ്യമങ്ങളും
5. ദീപ്തി.പി.ജെ (മലയാള മനോരമ) കെ സീരീസുകള്‍ കേരളത്തിലെ
പെണ്‍കുട്ടികളില്‍ സൃഷ്ടിക്കുന്ന സ്വാധീനവും മാധ്യമങ്ങൾ അതിനെ സ്വാംശീകരിച്ച രീതിയും
6. ഹണി.ആര്‍.കെ (ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍) ഭാഷാവികാസത്തില്‍ നവ
മാധ്യമങ്ങളുടെ പങ്ക്
7. വിനോദ് പായം ( ദേശാഭിമാനി) ആഗോളവത്കരണാനന്തര അച്ചടിമാധ്യമങ്ങളും നിര്‍മ്മിതബുദ്ധി സാധ്യതകളും
8.ദില്‍ഷാദ്.എ.എം(ജനയുഗം) നിര്‍മ്മിതബുദ്ധിയും മാധ്യമരംഗത്തെ സമഗ്രമാറ്റങ്ങളും
9. അഹമ്മദ് മുജുത്തബ (മീഡിയ വണ്‍) സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങളെപ്പറ്റിയുളള
ടെലിവിഷന്‍ വാര്‍ത്തകളിലെധാര്‍മ്മികതയും നിയമവശങ്ങളും
കാറ്റഗറി :3. പൊതുഗവേഷണവിഭാഗം ഫെലോഷിപ്പിന് അര്‍ഹരായവര്‍ വിഷയം
1.അബ്ദുള്‍ നാസര്‍.എം.എ (ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്) ക്രൈം ജേര്‍ണലിസ്റ്റുകള്‍;
അനുഭവം, ആഘാതം, ജീവിതം
2. നൌഫിയ.ടി.എസ്(ഹരിതകേരളം ന്യൂസ്) ആദിവാസി യുവാക്കളും പോക്സോ കേസുകളും: മാധ്യമ ഇടപെടലുകളുടെ അനിവാര്യത
3. പ്രദീപ്.എ.(ദേശാഭിമാനി) കളിയും കളിക്കളങ്ങളും കളിപ്പേജും
4. ഫസലു റഹ്‌മാന്‍.എ.എം( ചന്ദ്രിക) കേരളത്തിലെ മുസ്ലിം നവോത്ഥാനവും മാധ്യമങ്ങളും
5. കെ.എസ് ഉമേഷ്( 24ന്യൂസ്) കുറ്റകൃത്യ വാര്‍ത്തകളും ദൃശ്യമാധ്യമ ആഖ്യാനങ്ങളും
6. സഹദ്.എ.എ (സായാഹ്നകൈരളി) അച്ചടിമാധ്യമങ്ങളിലെ വാര്‍ത്താവതരണവും
പദസഞ്ചയവും രാഷ്ട്രീയ കാഴ്ചപ്പാടില്‍
7.ഇജാസുല്‍ ഹക്ക്.സി.എച്ച്( മീഡിയ വണ്‍) മലയാള ദൃശ്യമാധ്യമ വാര്‍ത്ത അവതരണങ്ങളിലെ പരിണാമം , മുഴുസമയ വാര്‍ത്താചാനലുകള്‍ക്ക് ശേഷം
8. അനു.എം.(മാധ്യമം) സാങ്കേതികരംഗത്ത് സ്ത്രീകള്‍ നേരിടുന്ന
വെല്ലുവിളികള്‍:മലയാളസിനിമ,ടെലിവിഷന്‍ മാധ്യമങ്ങളെ മുന്‍നിറുത്തി ഒരു പഠനം
9. എ.പി.സജിഷ (കൈരളി ന്യൂസ്) ഇന്ത്യന്‍ പെണ്‍കായിക രംഗവും, മാധ്യമ ഇടപെടലും
10. രമ്യ കെ എച്ച്(റിപ്പോര്‍ട്ടര്‍ ചാനല്‍) ഇരയാക്കുന്നതിനപ്പുറം ഗോത്രജീവിതത്തിലെ മാധ്യമങ്ങളുടെ പങ്ക്
11.പി സജിത്ത്കുമാര്‍(വീക്ഷണം) കനലാടും ബാല്യം-തെയ്യാട്ടത്തില്‍ കോലമിടുന്ന
കുട്ടികളുടെ അവകാശ ധ്വംസനങ്ങളിലേക്ക് ഒരു അന്വേഷണം
12. റിച്ചാര്‍ഡ് ജോസഫ്( ദീപിക) കേരളത്തിലെ മന്നാന്‍ ഗോത്ര സമൂഹത്തിലെ മാറ്റങ്ങളും മാധ്യമങ്ങളും
13. ബൈജു.എം.പി(മാധ്യമം) ദുരന്തമുഖത്തെ ഫോട്ടോ ജേര്‍ണലിസം
14.കെ.എ.മുരളീധരന്‍(ചന്ദ്രിക) കുട്ടികളില്‍ വര്‍ദ്ധിക്കുന്ന ക്രൂരത, മനശാസ്ത്രം, മാധ്യമം
15.അനിത എസ്(മാധ്യമം) ഹൈബ്രിഡ്'ജേര്‍ണലിസം അഡ്വറ്റോറിയലുകള്‍ മലയാള മാധ്യമങ്ങളില്‍(പത്രങ്ങളും മാഗസിനുകളും
മുന്‍നിര്‍ത്തിയുളള പഠനം)
- Log in to post comments