Skip to main content

നിർധനയായ രോഗിയുടെ വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കി

 

 

നിർധനയായ രോഗിയുടെ വീട്ടിലേക്കുള്ള റോഡും കലുങ്കും നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കി.

വടക്കേക്കര ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസിക്കുന്ന മിനി സുജിത്തിന്റെ വീട്ടിലേക്കുള്ള മുല്ലശ്ശേരി റോഡിന്റെയും നിർമ്മാണമാണ് പൂർത്തിയാക്കിയത് . വൃക്ക സംബന്ധമായ രോഗബാധിതയായ ഇവരെ മരപ്പാലത്തിലൂടെ സ്ട്രക്ചറിൽ ഡയാലിസിസിനു കൊണ്ടുപോവുക എന്നത് ദുസ്സഹമായിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളക്കെട്ടു മാറ്റി റോഡും കലുങ്കും നിർമ്മിച്ച് സഞ്ചാര സൗകര്യം സുഗമമാക്കാക്കിയത്

 

മിനിയുടേത് ഉൾപ്പെടെ 5 കുടുംബങ്ങൾക്കാണ് പൊതുവായി റോഡും കലുങ്കും നിർമ്മിച്ചു നൽകിയത്. 

 

പൂർത്തികരിച്ച റോഡിൻ്റെയും കലുങ്കിൻ്റെയും ഉദ്ഘാടനം കമല സദാനന്ദൻ നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ രണ്ട് ലക്ഷം രൂപയും ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.

 

ചടങ്ങിൽ വൈസ് പ്രസിഡന്റ് 

കെ. എസ് സനീഷ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, സജന സൈമൺ, ഗാന അനൂപ്, സിംന സന്തോഷ്, നിതാ സ്റ്റാലിൻ, ലൈജു ജോസഫ്, സുമാ ശ്രീനിവാസൻ, മായാദേവി, പി കെ ഉണ്ണികൃഷ്ണൻ , വാർഡ് വികസന സമിതി ചെയർമാൻ പി.ആർ ശോഭനൻ എന്നിവർ പങ്കെടുത്തു.

date