Post Category
ജില്ലാ റംസാൻ ഫെയറിന് തുടക്കം
ഫെയർ മാർച്ച് 30 വരെ
സപ്ലൈകോ ജില്ലാതല റംസാൻ ഫെയർ ബേപ്പൂർ നടുവട്ടം ക്രൗൺ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ഫെയർ പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സപ്ലൈകോ മേഖല മാനേജർ ഷെൽജി ജോർജ്ജ് അധ്യക്ഷത വഹിച്ചു.
മാർച്ച് 30 വരെ തുടരുന്ന ഫെയറിൽ പതിമൂന്നിന സബ്സിഡി സാധനങ്ങൾക്ക് പുറമേ, 40 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവും ലഭ്യമായിരിക്കും. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്കും മാർച്ച് 30 വരെ വിലക്കുറവ് നൽകും.
കോർപറേഷൻ ടൗൺ പ്ലാനിങ് ചെയർപേഴ്സൺ കെ കൃഷ്ണകുമാരി, ഡിപ്പോ മാനേജർ എസ് കെ സജിത, പീതാംബരൻ, ജില്ലാ ഡിപ്പോ ജൂനിയർ മാനേജർ ജയൻ എൻ പണിക്കർ, പി മമ്മദ് കോയ, പ്രകാശ് കറുത്തേടത്ത്, കെ സി ഇസ്മയിൽ, ശംസുദ്ധീൻ, ഷൈമ പൊന്നത്ത് തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments