തലമുറ സംഗമം നടത്തി
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ 'പഴമയും പുതുമയും' തലമുറ സംഗമം നടത്തി. മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി തുല്യത പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുടുംബശ്രീ പ്രവര്‍ത്തക സുല്‍ഫത്ത് ബക്കറിനെ ചടങ്ങില്‍ ആദരിച്ചു. മരണപ്പെട്ട കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് 'ജീവന്‍ ദീപം' ഡെത്ത് ക്ലൈം വിതരണവും നടത്തി.
വൈസ് പ്രസിഡന്റ് എന്‍.എസ് ധനന്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍ സി.ഡി.എസ് കമ്മ്യൂണിറ്റി കൗണ്‍സിലര്‍ എന്‍.എസ് സുഷി ക്ലാസ് നയിച്ചു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ പുഷ്പലത സുധാകരന്‍, വാര്‍ഡ് മെമ്പര്‍മാരായ പി.കെ അസീസ്, എ.എ കൃഷ്ണന്‍, ഷീബ ചന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി (ഇന്‍ ചാര്‍ജ്) സി.ഒ ആന്റോ, കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഭാനു ദാസന്‍, അക്കൗണ്ടന്റ് പി.എസ് സൗമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments