Skip to main content

മാലിന്യനിർമാർജനത്തിലെ നൂതന വിദ്യകൾ അവതരിപ്പിച്ച് ശിൽപ്പശാല

മാലിന്യ നിർമാർജനത്തിലെ സംസ്‌കരണ സംവിധാനങ്ങളും പുതുരീതികളും പരിചയപ്പെടുത്തി മാധ്യമപ്രവർത്തകർക്കായി നടത്തിയ ശിൽപ്പശാല ശ്രദ്ധേയമായി. ഏപ്രിൽ ഒൻപതു മുതൽ 13 വരെ തിരുവനന്തപുരത്ത് നടത്തുന്ന 'വൃത്തി-2025: ദി ക്ലീൻ കേരള കോൺക്ലേവ്' പരിപാടിയുടെ ഭാഗമാണ് ശിൽപ്പശാല നടത്തിയത്. മലപ്പുറം പ്രസ് ക്ലബ് ഹാളിൽ നടന്ന പരിപാടി പി ഉബൈദുല്ല എംഎൽഎ ഉദ്ഘാടനം ചെയ്തു. ബോധവത്കരണത്തോടൊപ്പം നിയമ നടപടികളും ശക്തമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എൽഎസ്ജിഡി ജോയന്റ് ഡയറക്ടർ വി കെ മുരളി, അസി, ഡയറക്ടർ പി ബി ഷാജു, ശുചിത്വമിഷൻ കോഡിനേറ്റർ ടി എസ് അഖിലേഷ്, പ്രസ്‌ക്ലബ്ബ് സെക്രട്ടറി വിപി നിസാർ എന്നിവർ സംസാരിച്ചു.

date