സ്പോർട്സ് അക്കാദമി സെലക്ഷൻ
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് അടുത്ത വർഷത്തേക്കുള്ള ജില്ലാതല സെലക്ഷൻ നടത്തുന്നു. അത് ല റ്റിക്സ്, ഫുട്ബോൾ വോളീബോൾ, ബാസ്‌ക്കറ്റ്ബോൾ എന്നിവയിലാണ് സെലക്ഷൻ നടത്തുന്നത്. ഏപ്രിൽ നാലിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് സെലക്ഷൻ. ഏഴ്, എട്ട് ക്ലാസ്സുകളിലേക്കും, അണ്ടർ 14 വുമൺ ഫുട്ബോൾ അക്കാദമിയിലേക്കും, പ്ലസ് വൺ, ഡിഗ്രി ഒ ന്നാം വർഷ ക്ലാസ്സുകളിലേക്കുമാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സോണൽ സെലക്ഷനിൽ പങ്കെടുക്കാം. ഏഴ്, എട്ട് ക്ലാസിലേക്ക് പ്രവേശനം ലഭിച്ചവർക്കാണ് (നിലവിൽ 6, 7 ക്ലാസിൽ പഠിക്കുന്നവർ) സ്‌കൂൾ അക്കാദമിയിലേക്കുള്ള സെലക്ഷന് ഇറങ്ങാൻ സാധിക്കുക. പ്ലസ് വൺ സെലക്ഷന് സബ് ജില്ലാ തലത്തിലും, കോളേജ് അക്കാദമി സെലക്ഷന് സംസ്ഥാന തലത്തിലും പങ്കെടുത്തിരിക്കണം. സംസ്ഥാന മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്കും, ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്കും ഒമ്പതാം ക്ലാസിലേക്കുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. സെലക്ഷനിൽ പങ്കെടുക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ഏത് ക്ലാസിൽ പഠിക്കുന്നുവെന്ന് തെളിയിക്കുതിന് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ നൽകിയ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, അതാതു കായിക ഇനത്തിൽ മികവ് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരണം. താത്പര്യമുള്ളവർ ഏപ്രിൽ നാലിന് രാവിലെ എട്ടിന് പയ്യനാട് സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ- 9495243423, 9496841575.
- Log in to post comments